നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂളിൽ വായന വാരാചരണം
1569160
Saturday, June 21, 2025 6:32 AM IST
തിരുവനന്തപുരം: വിദ്യാലയങ്ങളിൽ വായനക്ക് കൂടുതൽ പ്രാമുഖ്യം നൽകണമെന്ന് എഴുത്തുകാരനും കേരള ബുക്ക് മാർക്ക് സെക്രട്ടറിയുമായ ഏബ്രഹാം മാത്യു. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ വായന വാരാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ ,പൂർവ വിദ്യാർത്ഥിയും ഏഴു ത്തു കാരനും ആയ ആർ സ് സു ജിത്ത്,പ്രോഗ്രാം കൺവീനർ വിനോദിനി എന്നിവർ പ്രസംഗിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് കേരള ബുക്ക് മാർക്കിന്റെ സഹകരണത്തോടെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ബുക്ക് എക്സിബിഷൻ കോൺഫറൻസ് ഹാളിൽ ആരംഭിച്ചു.