വീട്ടമ്മയെ മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
1569421
Sunday, June 22, 2025 6:33 AM IST
പൂന്തുറ: 55 കാരിയായ വീട്ടമ്മയെ മര്‍ദിച്ച കേസില്‍ യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പരുത്തിക്കുഴി സ്വദേശി മുനീറിനെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പകല്‍ പ്രതിയായ മുനീര്‍ പരുത്തിക്കുഴി ഭാഗത്തുവച്ച് വീട്ടമ്മയെ മര്‍ദിക്കുകയും ഇവരുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തതായി പോലീസ് പറഞ്ഞു.
മുന്വിരോധമായിരുന്നു ആക്രമത്തില്‍ കലാശിച്ചത്. വീട്ടമ്മ നല്കിയ പരാതിയില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍ , ജയപ്രകാശ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.