പൂ​ന്തു​റ: 55 കാ​രി​യാ​യ വീ​ട്ട​മ്മ​യെ മ​ര്‍​ദി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി മു​നീ​റി​നെ (40) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​ക​ല്‍ പ്ര​തി​യാ​യ മു​നീ​ര്‍ പ​രു​ത്തി​ക്കു​ഴി ഭാ​ഗ​ത്തു​വ​ച്ച് വീ​ട്ട​മ്മ​യെ മ​ര്‍​ദി​ക്കു​ക​യും ഇ​വ​രു​ടെ വ​സ്ത്രം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മു​ന്‍​വി​രോ​ധ​മാ​യി​രു​ന്നു ആ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. വീ​ട്ട​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​നീ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൂ​ന്തു​റ എ​സ്എ​ച്ച്ഒ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ മാ​രാ​യ സു​നി​ല്‍ , ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.