മുട്ടഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
1569173
Saturday, June 21, 2025 6:44 AM IST
വെള്ളറട: മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് അമ്പൂരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മുട്ട ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു നിര്‍വഹിച്ചു.
പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ പെട്ട 758 കുടുംബങ്ങള്‍ക്ക് 15 കോഴിക്കുഞ്ഞുങ്ങളെ വീതം നല്കുന്ന പദ്ധതിയാണിത്. 113 70 കോഴിക്കുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.
മുട്ട ഗ്രാമം പദ്ധതിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന മുട്ടകള്‍ നബാര്‍ഡ് മായി ചേര്‍ന്ന് ബ്രാന്‍ഡ് ചെയ്ത് വിതരണം നടത്തുന്നതിനുള്ള നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്.