നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് മൂ​ഴി ഊ​രാ​ളി​ക്കോ​ണ​ത്ത് ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ പ​ള്ള് ഷി​ബു എ​ന്ന എ​സ്.​ഷി​ബു (47) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30ന് ​ആ​ണ് സം​ഭ​വം. ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് പു​ത്ത​ൻ​പാ​ലം വ​ഴി നെ​ടു​മ​ങ്ങാ​ട്ടേ​യ്ക്ക് വ​ന്ന ബ​സ് ക​ല്ലി​യോ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ ആ​നാ​ട് സ്വ​ദേ​ശി​നി​യെ ക​ട​ന്നു പി​ടി​ച്ചു ശ​ല്യം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സ്ത്രീ ​ബ​ഹ​ളം വ​ച്ചു. ബ​സി​ലെ മ​റ്റു യാ​ത്ര​ക്കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഷി​ബു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.