ജില്ലയിലെങ്ങും യോഗ ദിനാചരണ പരിപാടികള്‍
1569431
Sunday, June 22, 2025 6:46 AM IST
തിരുവനന്തപുരം: ജില്ലയിലെങ്ങും യോഗ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിച്ചു. രാജ്ഭവനില്‍ സംഘടിപ്പിച്ച യോഗ ദിനാചരണ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ യോഗ ദിന സന്ദേശം നല്കി. മനുഷ്യരുടെ സമ്പൂര്‍ണ ക്ഷേണം ഉറപ്പാക്കുന്നതാണ് യോഗയെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളില്‍ യോഗ ദിനവും മ്യൂസിക് ദിനവും ഇന്നലെ സ്കൂളില്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം പിന്നണി ഗായകന് ഖാലിദും എല്‍എന്‍സിപിഇ അസോ. പ്രഫ. ലൗവി ഡിബോറയും നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ചു നൃത്ത പരിപാടികള്‍, മനുഷ്യ പിരമിഡ് എന്നിവയും അവതരിപ്പിച്ചു.
യോഗ കുട്ടികളില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണ റാലി, ചുമര് ചിത്രകല, ക്വിസ്, ചിത്രരചന, ഉപന്യാസം, കവിത രചന, സൂര്യനമസ്കാരം, ധ്യാനം എന്നിവയില്‍ മത്സരം എന്നിവയും സംഘടിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സേവ്യര്‍ അമ്പാട്ട് സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രേയ സരോ ജോസ്,വൈസ് പ്രിന്‍സിപ്പല്‍ ഫാ. റോബിന് പതിനാറില്‍ചിറ സിഎംഐ തുടങ്ങിയവർ പ്രസംഗിച്ചു. പ്രിസാ തങ്കം , ലക്ഷ്മി രംഗന് എന്നിവര്‍ നേതൃത്വം നല്കി.
നെട്ടയത്തു പ്രവര്‍ത്തിക്കുന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ വിപുലമായി രീതിയില്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ജൂണ്‍ 14ല്‍ മുതല്‍ 20 വരെ ദിവസവും യോഗ സെഷനുകളും പ്രത്യേക ക്ലാസുകളും നടന്നു. വട്ടിയൂര്‍കാവ് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.ആര്. നിഷ നേതൃത്വം നല്കി. യോഗ ദിനാചരണത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാംമ്പും സംഘടിപ്പിച്ചു. ക്യാമ്പില്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു.
കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും സംഘടിപ്പിച്ചു. ഇഷ ഫൗണ്ടേഷനും ഡിഫറന്റ് ആര്‍ട് സെന്ററും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനാചരണം ഇഷ ഹഠയോഗ ട്രയിനര്‍ പ്രിയങ്ക ഉദ്ഘാടനം ചെയ്തു. സെന്ററിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി ശബ്ദവും യോഗയും സമന്വയിപ്പിച്ച മിറാക്കിള്‍ ഓഫ് മൈന്‍ഡ് എന്ന പ്രത്യേക യോഗ പരിശീലനമാണ് സംഘടിപ്പിച്ചത്. മാജിക് പ്ലാനറ്റ് മാനേജര്‍ സി.കെ.സുനില്‍രാജ് ,ഇന്റര്‍വന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളറട: ശ്രീ ചിത്തിര തിരുനാള്‍ റെസിഡന്‍ഷല്‍ സെന്‍ട്രല്‍ സ്കൂളില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. കുലശേഖരം എസ്ആര്‍കെ മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ. പ്രിയ വിദ്യാർഥികള്‍ക്ക് യോഗ പരിശീലനം നല്കി. സ്കൂള്‍ മാനേജര്‍ ടി.സതീഷ്കുമാറിന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി യോഗാ ദിന സന്ദേശം നല്കി.
പാറശാല: യോഗ ദിനതോടനുബന്ധിച്ചു തിരുപുറം ഗവ.ആയുര്‍വേദ ഹോസ്പിറ്റലില്‍ നടന്ന യോഗ ദിനാചരണം തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് ഷീന ആല്ബിന് ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ക്രിസ്തുദാസ്, ഗിരിജ, മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനു ചിത്ര, സ്റ്റാഫ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, യോഗ സ്റ്റുഡന്റ്സ് എന്നിവര്‍ നേതൃത്വം നല്കി. യോഗ ദിനാഘോഷതൊടാനുബന്ധിച്ചു നടന്ന യോഗ ഡാന്‍സിന് ഡോ. രേഷ്മ രാഭായ് നേതൃത്വം നല്കി.
വെള്ളറട:അന്തര്‍ദേശീയ യോഗദിനം ഡെയില്‍ വ്യൂ പുനലാല്‍ ഹൈസ്കൂളില്‍ ആചരിച്ചു, ഡെയില്‍ വ്യൂ ഡയറക്ടര്‍ ഡി. ബിന്‍ ദാസ് നേതൃത്വം നല്കിയ പരിപാടി കാരക്കോണം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിദഗ്ധന്‍ ഡോ.ആന്റോ ജോര്‍ജ് ഉദ്ഘാടനം ചെയ്തു, ഡെയില്‍ വ്യൂ സ്കൂള്‍ മാനേജര്‍ ഡിനില്‍ദാസ്, ഹെഡ്മാസ്റ്റര് അനിത, അലക്സ് ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെടുമങ്ങാട്: രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജൻശിക്ഷൻ സൻ സ്ഥാൻ സംഘടിപ്പിച്ച നെടുമങ്ങാട് താലൂക്ക് തല യോഗാദിന പരിപാടി മുൻ നഗരസഭ ചെയർമാൻ കെ. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പനവൂർ ഹസൻ, പോങ്ങനാട് ഷാജി, പുലിപ്പാറ യൂസഫ്, ജയരാജ്, സജി, ഹനാൻ റാഷിദ് , തുടങ്ങിയവർ സംബന്ധിച്ചു.
പേരൂര്‍ക്കട: ബിജെപി പട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗദിനാചരണം നടത്തി. സംസ്ഥാന സെക്രട്ടറി ജെ.ആര്. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കുടപ്പനക്കുന്ന് തപോവനം സിദ്ധാശ്രമം സ്വാമി ശിവദത്തന്‍ യോഗ അഭ്യസിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജി. മഹാദേവന്, മണ്ഡലം ജനറല്‍ സെക്രട്ടറി ആര്. രാജേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.