സെന്റ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രവേശനോത്സവം
1569427
Sunday, June 22, 2025 6:46 AM IST
വെള്ളറട: ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികളുടെ പ്രവേശനോത്സവവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളുടെ മെരിറ്റ് ഡേയും സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സണ്‍ സാമുവല്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ലോഹിദാസ് അധ്യക്ഷനായിരുന്നു. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ റൈറ്റ് റവറ.ഡോ.വിൻസന്റ് കെ. പീറ്റര്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍, പ്രിന്‍സിപ്പല്‍ ബീന മുന്‍ പ്രിന്‍സിപ്പല്‍ ആര്.എസ്. റോയ്, ഹെഡ്മാസ്റ്റര് ജി. ജയന് എന്നിവർ പ്രസംഗിച്ചു.