ശംഖുമുഖം തീര സംരക്ഷണം ഏകോപിപ്പിക്കും
1569174
Saturday, June 21, 2025 6:46 AM IST
തിരുവനന്തപുരം: ശംഖുമുഖം തീര സംരക്ഷണം ഏകോപിപ്പിക്കുന്നതിനും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും ഇന്നലെ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. ആന്റണി രാജു എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. ശംഖുമുഖം വിനോദ സഞ്ചാര കേന്ദ്രമായി നിലനിര്‍ത്തുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനം നടത്തി സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്കുവാനും തീരുമാനമായി.
തീരം സംരക്ഷിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശവും നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ സാങ്കേതിക ഉപദേശകനും ഡീപ് വാട്ടര്‍ മിഷന്റെ ഡയറക്ടറുമായ എം.വി.രമണ മൂര്‍ത്തി ഫിഷറീസ് വകുപ്പിനും ഇറിഗേഷന്‍ വകുപ്പിനും നല്കിയ നിര്‍ദേശങ്ങളെക്കുറിച്ചും യോഗം വിലയിരുത്തി. എം.വി. രമണമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ ഈ മാസം തന്നെ ഉന്നത തല യോഗം ചേര്‍ന്ന് സ്വീകാര്യമായ ഒരു പദ്ധതി അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ശംഖുമുഖം വാര്‍ഡ് കൗണ്‍സിലര്‍ സെറാഫിന് ഫ്രെഡി, തീരദേശ വികസന കോര്പ്പറേഷന് എംഡി ഷേക്ക് പരീത്, മേജര്‍ ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.