നെ​ടു​മ​ങ്ങാ​ട്: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഫു​ഡ്‌ ഫോ​ഡ​ർ വാ​ട്ട​ർ മി​ഷ​ന്‍റെ ഭാ​ഗ​മാ​യ വി​ത്തൂ​ട്ട് പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല പ​രി​പാ​ടി പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ചി​ലെ കൂ​ട്ട​പ്പാ​റ ഇ​ക്കോ റി​സ​ർ​വേ​ഷ​ൻ ഏ​രി​യ​യി​ൽ സ​തേ​ൺ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഡോ​ക്ട​ർ ക​മ​ലാ​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ച്ച്ആ​ർ​ടി ക​ൺ​സ​ർ​വേ​റ്റ​ർ ഡി.​കെ. വി​നോ​ദ് കു​മാ​ർ, അ​ഗ​സ്ത്യ​വ​നം ക​ൺ​സ​ർ​വേ​റ്റ​ർ മോ​ഹ​ൻ​ലാ​ൽ,ഡി​എ​ഫ്ഒ ഷാ​ന​വാ​സ്,വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി​നോ​ദ് കു​മാ​ർ,പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ ശ്രീ​ജു,ന​ട​ൻ ജ​യ​കൃ​ഷ്ണ​ൻ,

ക​വി വി​നോ​ദ് വൈ​ശാ​ഖി, പ​ത്മ​ശ്രീ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ, വൈ​ൽ​ഡ് വൈ​ൽ​ഡ് ലൈ​ഫ് വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫ​ർ സാ​ലി പാ​ലോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 2000ത്തോ​ളം വി​ത്തു​ക​ൾ ഈ ​ഭാ​ഗ​ത്ത് പ​ല​പ​ല ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് വി​ത​ര​ണം ചെ​യ്തു.