മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ ഡാ​ന്‍​സാ​ഫ് (ജി​ല്ല ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ്) ടീം ​പി​ടി​കൂ​ടി.

കൊ​ല്ലം സ്വ​ദേ​ശി സി​ല്‍​വ​സ്റ്റ​ര്‍ ആ​ണ് പേ​ട്ട റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​വ​ച്ച് 110 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. കം​പ്യൂ​ട്ട​ര്‍ യു​പി​എ​സി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.

പേ​ട്ട റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷം പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ കോ​ണി​പ്പ​ടി​ക​ള്‍ ക​യ​റി ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു പ​ദ്ധ​തി. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി​യ മൂ​ന്നു​പൊ​തി​ക​ളാ​ണ് ഡ​മ്മി യു​പി​എ​സി​നു​ള്ളി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.