കിണറിൽ ഘടിപ്പിച്ച പമ്പ്സെറ്റ് മോഷ്ടിച്ചു
1569175
Saturday, June 21, 2025 6:46 AM IST
കാട്ടാക്കട: വീട്ടുകാർ പുറത്തുപോയ സമയം കിണറിൽ ഘടിപ്പിച്ചിരുന്ന പമ്പ്സെറ്റ് മോഷ്ടിച്ചു. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മണ്ണാംകോണം തീർഥത്തിൽ ആർ. മോഹനകുമാറിന്റെ വീട്ടിലാണ് പകൽ മോഷണം നടന്നത്. ഉച്ചയ്ക്ക് രണ്ടിനും 2.30-നും ഇടയ്ക്ക് വീട്ടമ്മ പുറത്തുപോയിരുന്നപ്പോഴായിരുന്നു സംഭവം.
കിണറിൽ ഇറക്കിയിട്ടിരുന്ന പമ്പാണ് ഇളക്കിയെടുത്ത് കടത്തിയത്. നീലനിറത്തിലുള്ള ഇരുചക്രവാഹനത്തിൽ എത്തിയ ഒരാൾ വീട്ടിലെ കോളിംഗ്ബെൽ അമർത്തുന്നതും തിരിച്ചുപോകുന്നതും കണ്ടതായി അയൽക്കാർ പറയുന്നു. കാട്ടാക്കട പോലീസിൽ പരാതി നൽകി.