സമാധാനം നിലനിര്‍ത്താൻ ചര്‍ച്ചകള്‍ അനിവാര്യം: ബിഷപ് ഡോ. ഓസ്റ്റിന്‍ എം.എ. പോള്‍
1569428
Sunday, June 22, 2025 6:46 AM IST
തിരുവനന്തപുരം: ലോകരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങൾ അതിജീവിക്കാൻ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് സോള്‍ വിന്നിങ് ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ് ഡോ. ഓസ്റ്റിന്‍ എം.എ. പോള്‍. ക്രൈസ്തവ സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഭാഐക്യ പ്രസ്ഥാനങ്ങള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തിരുവനന്തപുരം ജില്ലാ ഡയലോഗ് കമ്മീഷന്റെയും കെസിസി അതിയന്നൂര്‍ സോണിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെല്ലിമൂട് സിഎസ്ഐ സഭയില്‍ വച്ച് നടന്ന യോഗത്തില്‍ കെസിസി തിരുവനന്തപുരം ജില്ലാ സെക്രട്ടറി റവ. ഡോ. എല്‍.ടി. പവിത്രസിംഗ് അധ്യക്ഷത വഹിച്ചു. നെയ്യാറ്റിന്‍കര അസംബ്ലി സെക്രട്ടറി റവ. ഷൈന്‍ ഡി ലോറന്‍സ്, റവ. വിപിന്‍ ജി ക്ലമന്റ് എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി.
ജില്ലാ പ്രസിഡന്റ് റവ. എ. ആര്. നോബിള്‍, ഡയലോഗ് കമ്മീഷന് ചെയര്മാന് റവ. എസ്. സ്റ്റാന്‍ലി ജോണ്‍സ്, എക്സിക്യൂട്ടീവ് അംഗം റവ. ടി. ആര്. സത്യരാജ് എന്നിവര്‍ പ്രസംഗിച്ചു.