സിവില്‍ സര്‍വീസ് പരീക്ഷയിൽ 169-ാം റാങ്ക് ; തലസ്ഥാനത്തിന് അഭിമാനമായി രജത്
1544771
Wednesday, April 23, 2025 6:40 AM IST
നേമം : തലസ്ഥാനത്തിന് അഭിമാനമായി രജത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 169-ാം റാങ്ക് നേടിയ നേമം കാരയ്ക്കാമണ്ഡപം കാരയ്ക്കാട്ട് ലെയ്നില്‍ ഗ്രീന്‍ ഗാര്‍ഡന്‍സ് ഇന്ദീവരത്തില്‍ ആർ.രജത് (27)ന്റെ വിജയം നാടിന് അഭിമാനമായി.
പാപ്പനംകോട്ടെ കേന്ദ്ര ഗവേഷണ സ്ഥാപനമായ സിഎസ്ഐആര്‍-നിസ്റ്റിലെ സീനിയര്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ആര്. രാജീവിന്റെയും ബ്രഹ്മോസ് സീനിയര്‍ അഡ്മിനിട്രേറ്റീവ് സൂപ്പര്‍വൈസര്‍ ജെ.ആർ രാഗിണിയുടെയും മകനാണ് രജത്. ലയോള സ്കൂളിലായിരുന്നു പഠനം.
രണ്ടാം തവണത്തെ പരിശ്രമത്തിലാണ് രജതിന്റെ വിജയം. പാലക്കാട് ഐഎറ്റിയിലെ 2015-19 ബാച്ചിലെ ഇലക്ട്രിക്കലില്‍ എട്ടുപേരടങ്ങുന്ന ബാച്ചിലെ ഏക മലയാളിയായിരുന്നു രജത്. 2019-ല്‍ എംബിഎയ്ക്ക് ചേര്‍ന്ന് പഠനം പൂര്‍ത്തിയായപ്പോള്‍ ടോപ് സ്കോററായിരുന്നു. 2021-ല്‍ കാമ്പസ് മള്‍ട്ടി നാഷണല്‍ ബാങ്കില്‍ കാമ്പസ് സെലക്ഷന് ലഭിച്ചു.
സീനിയർ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലാണ് പഠനം നടത്തിയത് രജതിന്റെ വിജയത്തിന് മാറ്റ് കൂട്ടി. സോഷ്യോളജിയായിരുന്നു സബ്ജക്റ്റ് . പോണ്ടിച്ചേരിയിൽ എംബിബിഎസ് വിദ്യാര്‍ഥിനി രാധികയാണ് സഹോദരി.