പള്ളിച്ചലിൽ തടിമില്ലിന് തീപിടിച്ചു
1544780
Wednesday, April 23, 2025 6:49 AM IST
നേമം : പള്ളിച്ചല്‍ മുക്കംപാലം മൂട്ടില് തടിമില്ലിന് തീപിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അയണിമൂട് സ്വദേശിയായ ജി.അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള മില്ല് ഇപ്പോള്‍ ഗോപിയാണ് നടത്തിവരുന്നത്.
ഏകദേശം പതിനഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവം കണ്ട സമീപവാസികളാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
നെയ്യാറ്റിന്‍കര, കാട്ടാക്കട സ്റ്റേഷനുകളില്‍ നിന്നുമെത്തിയ യൂണിറ്റുകളാണ് മണിക്കുറുകളോളം പരിശ്രമിച്ച് തീകെടുത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.