തകര്‍ന്നു തരിപ്പണമായി നെട്ടയം ഓം നഗര്‍ റോഡ്
1544776
Wednesday, April 23, 2025 6:40 AM IST
പേരൂര്‍ക്കട: 2015-ലെ നഗരസഭാ ഭരണകാലത്ത് മിനുക്കുപണി നടത്തിയ റോഡ് തകര്‍ന്നു തകര്‍ന്നു തരിപ്പണമായി. നെട്ടയം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഓം നഗര്‍ റോഡിനാണ് ഈ ദുര്‍ഗതി. കഷ്ടിച്ച് ഒരുകിലോമീറ്റര്‍ വരുന്നതാണ് പ്രസ്തുത റോഡ്.
എന്നാല്‍ ടാര്‍ ഏതാണ്ട് പൂര്‍ണമായി ഇളകി വാഹനയാത്ര ദുസഹമായി മാറിയിരിക്കുന്നു. നിരവധി കുടുംബങ്ങളാണ് റോഡുവശത്ത് പാര്‍ക്കുന്നത്. ഇന്ദിരാനഗര്‍ റോഡിലൂടെ എത്തി ഓം നഗറില്‍ കയറി തിരികെ മണികണേ്ഠശ്വരത്ത് വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകുന്ന റോഡാണ്.
10 ലക്ഷം രൂപയെങ്കിലും ഫണ്ട് അനുവദിച്ചാല്‍ മാത്രമേ റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഓടയില്ലാത്തതുമൂലം മഴവെള്ളം കുത്തിയൊലിച്ചാണ് റോഡ് തകർന്നത്.