എം.വിന്‍സന്റ് എംഎല്‍എയുടെ ഡ്രൈവർക്ക് മർദനം; രണ്ടു േപർക്കെതിരേ കേസ്
1544779
Wednesday, April 23, 2025 6:49 AM IST
നേമം : എം.വിന്‍സന്റ് എംഎല്‍എയുടെ ഡ്രൈവര്‍ക്ക് മർദനം . രണ്ടു പേർക്കെതിരെ നേമം പോലീസ് കേസെടുത്തു. ഡ്രൈവർ വിനോദ് നെട്ടത്താന്നിക്കും സുഹൃത്തിനും നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം പാപ്പനംകോട് എസ്റ്റേറ്റ് ജംഗ്ഷനിലെ തട്ടുകടയ്ക്ക് സമീപം രാത്രി ഏഴോടുകൂടിയാണ് സംഭവം.
ബൈക്കിലെത്തിയ വിനോദും സുഹൃത്തും ചായ കുടിക്കാനായി ഇറങ്ങിയപ്പോഴാണ് ബൈക്ക് മാറ്റി കൊടുക്കാന്‍ ആവശ്യപ്പെട്ട് രണ്ടുപേര്‍ വിനോദിനെയും സുഹൃത്ത് ബാലരാമപുരം കൊടിനട സ്വദേശി അഖിലിനെയും മര്‍ദിച്ചത്.
വിനോദിന്റെ ഉടുപ്പ് വലിച്ചു കീറുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ബൈക്ക് കേട് വരുത്തുകയും ചെയ്തതായി നേമം പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. നിരവധി കേസുകളിലെ പ്രതികളായ സുഭാഷും അജിയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു.