പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രത്തിന് തീപിടിച്ചു
1544785
Wednesday, April 23, 2025 6:49 AM IST
തിരുവനന്തപുരം :ചിറയിൻകീഴ് അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി നാഗർനടയ്ക്ക് സമീപം പ്രവർത്തിച്ചു വന്നിരുന്ന പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് തീപിടിച്ചത്. പഴയ കയർ ഫാക്ടറിയിലാണ് എംസിഎഫ് പ്രവർത്തിച്ചു വന്നിരുന്നത്.
ആറ്റിങ്ങൽ നിലയത്തിലെ രണ്ട് യൂണിറ്റ് വാഹനവും വർക്കല കഴക്കൂട്ടം നിലയങ്ങളിലെ ഓരോ യൂണിറ്റ് വാഹനവും ഉൾപ്പെട്ട 30 പേർ അടങ്ങുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസ് യൂണിറ്റാണ് രണ്ടു മണിക്കൂറോളം പ്രവർത്തിച്ചു തീ പൂർണമായും കെടുത്തിയത്.
ആറ്റിങ്ങൽ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എസ്.ബി. അഖിൽ , ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സജു കുമാർ, വർക്കല നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.