കുഞ്ഞിന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കള്‍
1544411
Tuesday, April 22, 2025 6:03 AM IST
പേരൂര്‍ക്കട: കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരേ ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്. മണക്കാട് സ്വദേശി ഷബീഖിന്റെ ഒരുവയസും എട്ടുമാസവും പ്രായമുള്ള ആണ്‍കുട്ടിയാണ് തിങ്കളാഴ്ച തൈക്കാട് ഗവ. ആശുപത്രിയില്‍ മരിച്ചത്. കുട്ടിക്ക് കരിമഠം കമ്മ്യൂണിറ്റി സെന്ററില്‍ ഏപ്രില്‍ 10നു വാക്സിന് എടുത്തിരുന്നു. അതിനുശേഷം പനിബാധയുണ്ടായ കുട്ടിയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
എന്നാല്‍ കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. കമ്മ്യൂണിറ്റി സെന്ററിനെതിരേയും തൈക്കാട് ആശുപത്രിക്കെതിരേയും രക്ഷിതാക്കള്‍ ആരോപണമുന്നയിക്കുന്നുണ്ട്. അതേസമയം കുട്ടിയെ തൈക്കാട് ആശുപത്രിയിലെത്തിച്ചപ്പോള്‍ത്തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്. അസ്വാഭാവിക മരണത്തിന് ഫോര്‍ട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.