സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്: സി. ജയൻബാബു ഒഴിവായി; പുതുതായി അഞ്ചു പേർ
1544417
Tuesday, April 22, 2025 6:03 AM IST
തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. ഏറെക്കാലം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന സി.ജയൻബാബു ഒഴിവായി. മുൻ എംഎൽഎ ബി.സത്യൻ, സി.കെ. ഹരീന്ദ്രൻ എംഎൽഎ, സി. ലെനിൻ, പി.എസ്. ഹരികുമാർ, ഐ.ബി. സതീഷ് എംഎൽഎ എന്നിവരാണു പുതുതായി ജില്ലാ സെക്രട്ടേറിയറ്റിൽ എത്തിയവർ.
വി.ജോയി, സി.അജയകുമാർ, എൻ. രതീന്ദ്രൻ, ബി.പി. മുരളി, ആർ. രാമു, കെ.എസ്. സുനിൽകുമാർ, എസ്. പുഷ്പലത എന്നിവർ ഉൾപ്പെടെ 12 അംഗ ജില്ലാ സെക്രട്ടേറിയറ്റാണ് ഇന്നലെ രൂപീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സി.എസ്. സുജാത, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, കെ.കെ. ജയചന്ദ്രൻ എന്നിവർ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.