അയൽവാസികൾ തമ്മിലടിച്ചു: ഒരാൾക്ക് കുത്തേറ്റു
1544416
Tuesday, April 22, 2025 6:03 AM IST
വിഴിഞ്ഞം: വസ്തു തർക്കത്തിന്റെ പേരിൽ അയൽവാസികൾ തമ്മിലടിച്ചു. ഒരാൾക്ക് കുത്തേറ്റു. രണ്ടുപേർ അറസ്റ്റിൽ.കാഞ്ഞിരംകുളം പനനിന്നയിൽ ആനന്ദ (38) നാണ് കുത്തേറ്റത്.
സംഭവവുമായി ബന്ധപ്പെട്ടു സഹോദരങ്ങളായ ഗോപി (69), സുദർശനൻ (53)എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കത്തികൊണ്ടുള്ള കുത്തിൽ വയറിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.