കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്
1544420
Tuesday, April 22, 2025 6:03 AM IST
വിതുര: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്കു പരിക്കേറ്റു. കല്ലാർ സെക്ഷ ൻ പരിധിയിൽ വലിയ മണലി അമ്പിളി വിലാസത്തിൽ രാജേന്ദ്രൻ നായർക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. റബർ ടാപ്പിംഗ് ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആ ക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ രാജേന്ദ്രന്റെ നെഞ്ചിനു സാരമായി പരിക്കുപറ്റി. ഉടൻ തന്നെ കൂടെയുള്ളവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രാജേന്ദ്രന്റെ നെഞ്ചിൽ 15ഓളം തുന്നൽ ഉണ്ട്. കാൻസർ രോഗി കൂടിയാണ്ഇയാൾ. ഈ പ്രദേശങ്ങളിൽ കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ആക്രമണവും പതിവാണ്.