കപ്പ പുഴുങ്ങി പ്രതിഷേധം
1544409
Tuesday, April 22, 2025 6:03 AM IST
വെഞ്ഞാറമൂട്: അടുക്കളകളെ ആശങ്കയിലാക്കരുതെന്നു കേരളാ ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകര പിള്ള ആവശ്യപ്പെട്ടു. പാചകവാതക വിലവർധനവിനെതിരെ കേരള ഡെമോക്രാറ്റിക് പാർട്ടി ജില്ലാ പ്രസിഡന്റ് ജെ. നായരുടെ അധ്യക്ഷതയിൽ നടന്ന കപ്പ പുഴുങ്ങി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കടകംപള്ളി സുകു, സംസ്ഥാന ജനറൽ സെക്രട്ടറി ലത മേനോൻ, സംസ്ഥാന സെക്രട്ടറി ദീപു രാധാകൃഷ്ണൻ, വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. സുജാ ലക്ഷ്മി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിബുലാൽ, സിയാദ് കരീം, പനവൂർ ഹസൻ, ജനറൽ സെക്രട്ടറിമാരായ ആർ.പി. ക്ലിന്റ്, ആറ്റിങ്ങൽ ശശി, വിജയകുമാരി, ഗഫൂർ, പ്രഭ ടീച്ചർ, സുനിൽ വെട്ടൂർ, എൻ.ജെ. ജോയ്, കോലിചിറ രാജൻ, അരുൺ ചെറിയന്നൂർ, ജയലക്ഷ്മി, ചെമ്പകശേരി ചന്ദ്രബാബു, പോങ്ങനാട് ഷാജി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.