പോഷൻ പക്വാഡാ സംഘടിപ്പിച്ചു
1544408
Tuesday, April 22, 2025 6:03 AM IST
നെടുമങ്ങാട്: നഗരസഭയും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നഗരസഭാ മുനിസിപ്പാലിറ്റി ഫസ്റ്റ് സെക്ടർ അങ്കണവാടിയുടെ നേതൃത്വത്തിൽ നഗരസഭ അങ്കണത്തിൽ പോഷൻ പക്വാഡാ നടത്തി. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർമാൻ ചെയർമാൻ എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി,കൗൺസിലർമാരായ ശ്യാമള, ഷീജ, പ്രിയ, ഉഷ, വിനോദിനി, എം.എസ്. ബിനു, ഷമീർ, ബിജു, റഫീഖ്, പുങ്കുമ്മൂട് അജി എന്നിവർ പങ്കെടുത്തു.