അണലി കുഞ്ഞുങ്ങളെ പിടികൂടി
1544418
Tuesday, April 22, 2025 6:03 AM IST
പലോട്: നന്ദിയോടുനിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി. നന്ദിയോട് രാഹുൽ ഭവനിൽ ബിന്ദുവിന്റെ വീട്ടിൽ നിന്നു സ്നേക്ക് കാച്ചർ നന്ദിയോട് രാജിയാണു അണലി കുഞ്ഞുങ്ങളെ പിടികൂടിയത്.
ഇന്നലെ രാവിലെ പത്തോ ടെ പാമ്പിനെ ആരംഭിച്ച പാ ന്പു പിടിത്തം വൈകുന്നേരം ആറോടെയാണ് അവസാനിച്ചത്. കഴിഞ്ഞദിവസം രാത്രിയാണു വീടിനു സമീപത്തായി അണലിയെ കണ്ടത്. തുടർന്നു രാജിയെ വിളിച്ചു നടത്തിയ തെരച്ചിലിനൊടുവിലാണ് 75-ഓളം അണലി കുഞ്ഞങ്ങളെ കണ്ടത്തിയത്. അണലി കുഞ്ഞുങ്ങളെ പാലോട് വനം വകുപ്പിന് കൈമാറും. കേരളത്തിൽ ആദ്യമായി 75 ഓളം പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടുന്നതെന്നു പറയപ്പെടുന്നു.