സംഘാടകസമിതി ഓഫീസ് തുറന്നു
1544407
Tuesday, April 22, 2025 6:03 AM IST
പാറശാല: സിപിഐ മണ്ഡലം സമ്മേളന നടത്തിപ്പിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് തുറന്നു. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗവും മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ലതാ ഷിജു ഓഫീസ് ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ മണ്ഡലം സെക്രട്ടറി ജി.എന്‍. ശ്രീകുമാരന്‍, സ്വാഗതസംഘം കണ്‍വീനര്‍ വി.എസ്. സജീവ് കുമാര്‍, ചെയര്മാന് എസ്. രാഘവന് നായര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.പി. ഷിജു, വി. ഐ. ഉണ്ണികൃഷ്ണന്, എന്‍. സജീവ് കുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എം. ശ്രീകാന്ത്, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.