തട്ടുകട നശിച്ച നിലയിൽ
1536712
Wednesday, March 26, 2025 7:11 AM IST
കാട്ടാക്കട: തട്ടുകട കത്തി നശിച്ച നിലയിൽ. പൂവച്ചൽ പഞ്ചായത്തിലെ കുറകോണം വലിയവിള വിജയൻ നടത്തുന്ന ചായ തട്ടുകടയാണ് ഇന്നലെ രാത്രിയിൽ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടത്. രണ്ടു ദിവസത്തിനുള്ളിൽ രണ്ടാം തവണയാണു കട തീ വച്ചു നശിപ്പികുന്നത്. കാട്ടാക്കട പോലീസിൽ പരാതി നൽകി.