കാണാതായ വിദ്യാർഥിക്കായി അന്വേഷണം തുടരുന്നു
1537689
Saturday, March 29, 2025 6:41 AM IST
വിഴിഞ്ഞം: അടിമലത്തുറ കടലിൽവീണു കാണാതായ കാഞ്ഞിരംകുളം കോളജ് വിദ്യാർഥി പാർത്ഥസാരഥിക്കായുള്ള അന്വേഷണം തുടരുന്നു. വിഴിഞ്ഞ ത്തെ സേനാവിഭാഗങ്ങൾ വ്യാഴാഴ്ച രാത്രിയിൽ നിർത്തിവച്ച തെരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിച്ചെങ്കിലും വൈകുന്നേരം വരെയും കണ്ടെത്താനായില്ല.
ശക്തമായ അടിയൊഴുക്കുള്ളതിനാൽ ഒഴുകിപ്പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നലെ ഉൾക്കടൽവരെ തീരദേശ പോലീസും, മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തി. മരണപ്പെട്ട ജീവന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് ഇന്നലെ വിട്ടുനൽകി.