പാറശാല ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷന് ആരംഭിച്ചു
1536710
Wednesday, March 26, 2025 7:11 AM IST
പാറശാല: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അഭ്യസ്തവിദ്യരായ തൊഴില്ലന്വേഷകര്ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായുള്ള ജോബ് സ്റ്റേഷന് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിനിതകുമാരി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെ. ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രേണുക,
അനിഷ സന്തോഷ്, ഷിനി, വിജ്ഞാന കേരളം പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റര്‍ ജിന്‍രാജ്, കില ബ്ലോക്ക് കോ-ഓർഡിനേറ്റര്‍ മോഹനകുമാരന്‍ നായര്‍, ദിമാട്രിക് എക്സ്പെര്‍ട്ട് അശ്വതി, ജോയിന്റ് ബിഡിഒ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.