കോർപറേഷൻ ബജറ്റ് : മാലിന്യനിർമാർജനത്തിനും പാർപ്പിടപദ്ധതികൾക്കും മുൻഗണന
1536687
Wednesday, March 26, 2025 6:54 AM IST
തിരുവനന്തപുരം: നിലവിലെ കോർപറേഷൻ ഭരണസമിതിയുടെ അവസാന ബജറ്റ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഡെപ്യൂട്ടി മേയറുമായ പി.കെ.രാജു അവതരിപ്പിച്ചു. മാലിന്യസംസ്കരണത്തിനും പാർപ്പിട പദ്ധതികൾക്കും പതിവുപോലെ കോടികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നഗരത്തെ ലഹരി വിമുക്തമാക്കാൻ ഡ്രഗ് ഫ്രീ ട്രിവാൻഡ്രം എന്ന പുതിയ പദ്ധതി ശ്രദ്ധേയമായി.
ഒരു കോടി 50 ലക്ഷം രൂപയാണു ഈ പുതിയ പദ്ധതിക്കായി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മേയർ ആര്യ രാജേന്ദ്രന്റെ ബജറ്റിലെ ആമുഖത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചും സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയും പരാമർശമുണ്ട്.
ശുചീകരണത്തിനിടെ റെയിൽവേ കരാർ ശുചീകരണ തൊഴിലാളി മരിക്കാൻ ഇടയായ സാഹചര്യത്തെ ചൂണ്ടിക്കാട്ടി ഇന്ത്യൻ റെയിൽവേയും മേയർ വിമർശിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളുമായാണു ബജറ്റ് ചർച്ച.
പ്രധാന പദ്ധതികളും അനുവദിച്ച തുകയും
പാർപ്പിട മേഖലയ്ക്കായി 220 കോടി
നഗരാസൂത്രണത്തിന്റെ
ഭാഗമായുള്ള പദ്ധതികൾക്കായി 305 കോടി
മത്സ്യബന്ധന മേഖലയിലെ ക്ഷേമ
പദ്ധതികൾക്കായി 41 കോടി
കൃഷിയ്ക്കായി 48 കോടി
യോജനങ്ങളുടെ സംരക്ഷണത്തിനായി 40 കോടി
ശിശുവികസന പദ്ധതികൾക്കായി 34 കോടി
സ്ത്രീകളുടെ ക്ഷേമത്തിനായി 67 കോടി
പട്ടികജാതി ക്ഷേ പ്രവർത്തനങ്ങൾക്കായി 38.20 കോടി
സീറോ കാർബണ്‍ അനന്തപുരിക്കായി 28 കോടി
കായിക യുവജനമേഖലയ്ക്കായി 19 കോടി
ദാരിദ്യ്ര നിർമാർജനത്തിനായി 85 കോടി
ആരോഗ്യമേഖലയ്ക്കായി 77.12 കോടി
മാലിന്യ നിർമാർജനത്തിനായി 80 കോടി
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 22 കോടി
മൃഗസംരക്ഷണത്തിനായി 10 കോടി
വസ്തു നികുതി മാപ്പിംഗ് നടപ്പിലാക്കുന്നതിന് 2.50 കോടി
പൊതുഭരണ മേഖലയ്ക്കായി 24 കോടി
കലാ-സാഹിത്യ പ്രവർത്തനങ്ങൾക്കായി 7 കോടി