വാർഷിക സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
1489529
Monday, December 23, 2024 6:55 AM IST
നെടുമങ്ങാട് : സർക്കാർ പോളിടെക്നിക് കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ "സുസ്ഥിര വികസനത്തിനായി എൻഎസ്എസ് - "യുവത" എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന വാർഷിക സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ലീന മേരി ജോൺ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ ബി.ഗീതാകുമാരി, മുൻ ജില്ലാ പഞ്ചായത്ത് അംഗം ആർ. രാജ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ നായർ, എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ ജോതി ബാസ് വി നന്ദി പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി വിവിധ പഠന പരിശീലന ബോധവത്കരണ ക്ലാസുകളും ശാസ്ത്ര സാമൂഹിക സാംസ്കാരിക സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കും.