മണക്കോട് - കുഴിന്തറകോണം റോഡില്‍ യാത്ര ദുരിതം
1489526
Monday, December 23, 2024 6:55 AM IST
നെടുമങ്ങാട് : മണക്കോട് കുഴിന്തറ കോണം റോഡില്‍ കാല്‍നട പോലും അസാധ്യമായി. തകര്‍ന്നു തരിപ്പണമായ റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങളായെന്ന് നാട്ടുകാർ. വാളിക്കോട് റോഡിനേയും ഹൗസിംഗ് ബോര്‍ഡ് റോഡിനേയും ബന്ധിപ്പിക്കുന്ന പാതയാണിത്.
മണക്കോട് നിന്നും രണ്ട് കിലോമീറ്റര്‍ മാത്രമേ റോഡിന് ദൈര്‍ഘ്യമുള്ളു. ഇതില്‍ 500-മീറ്റര്‍ ദൂരമാണ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നടപോലും അസാധ്യമായി തീര്‍ന്നത്.
ഇരുചക്രവാഹനങ്ങള്‍ നിത്യവും അപകടത്തില്‍പ്പെടുന്നത് പതിവാണ്. മാത്രമല്ല, മെറ്റല്‍ മാത്രം ശേഷിക്കുന്ന റോഡില്‍ കല്ലുകള്‍ ഇളകി തെറിക്കുന്നതും കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ഓട്ടം വിളിച്ചാല്‍ ടാക്സി വാഹനങ്ങൾ ഇവിടേയ്ക്ക് വരുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കുഴിന്തറകോണം അങ്കണവാടിയിലേയ്ക്ക് പോകുന്നതിനുള്ള റോഡും ഇതാണ്.
കുട്ടികളുമായി എത്തുന്ന രക്ഷിതാക്കളും ഏറെ ദുരിതത്തിലാണ്. മണക്കോട് നിവാസികള്‍ക്ക് വാളിക്കോട് വഴി നെടുമങ്ങാട് എത്താനുള്ള ഏകപാതയാണ് തകര്‍ന്നു കിടക്കുന്നത്.