കാറുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്
1489527
Monday, December 23, 2024 6:55 AM IST
കിളിമാനൂർ : സംസ്ഥാന പാതയിൽ പുളിമാത്ത് കാറുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. സംസ്ഥാന പാതയിൽ പുളിമാത്ത് ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം.
കിളിമാനൂർ ഭാഗത്ത് നിന്നും കാരേറ്റ് ഭാഗത്തേക്ക് വന്ന വാഗണർ കാറും, എതിർ ദിശയിൽ നിന്ന് വന്ന മാരുതി കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഷീല (54) റിഥിക (എട്ട്), ബാലചന്ദ്രൻ നായർ (68), മണിവീണ, ഗോപകുമാർ (70), വിജയകുമാർ (65) എന്നിവർക്കാണ് പരിക്കേറ്റത്. വാഗണർ കാർ നിയന്ത്രണം വിട്ട് ദിശ മാറി കാറിൽ ഇടിക്കുകയായിരുന്നന്ന് ദൃസാക്ഷികൾ പറയുന്നു.
പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളുടെയും മുൻ ഭാഗം തകർന്നു . കാറിനുള്ളിൽ കുടുങ്ങി കിടന്നവരെ നാട്ടുകാരും ഫയർഫോഴ്സ് സംഘവും ചേർന്ന് പുറത്തെടുക്കുകയായിരുന്നു.