സ്ത്രീകൾക്ക് നേരെ ആക്രമണം: പ്രതികൾ പിടിയിൽ
1489520
Monday, December 23, 2024 6:46 AM IST
നെടുമങ്ങാട് : ആര്യനാട് തുമ്പുംകോണം കോളനിയിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും ബിയർ ബോട്ടിൽ ഉപയോഗിച്ച് പ്രദേശവാസികളെയും സ്ത്രീകളെയും ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
സംഭവത്തിൽ പനവൂർ വെള്ളംകുടി സിസി ഹൗസിൽ അൽ അമീൻ(26), പേരുമല മഞ്ച ചന്ദ്രമംഗലം വീട്ടിൽ അഖിൽ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആര്യനാട് സി ഐ വി.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു .