ഇന്റർ യൂണിവേഴ്സിറ്റി വോളിബോളിൽ മദ്രാസ് യൂണിവേഴ്സിറ്റി ചാന്പ്യൻമാർ
1489518
Monday, December 23, 2024 6:46 AM IST
തിരുവനന്തപുരം: സൗത്ത് സോണ്‍ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ടൂർണമെന്റിൽ മദ്രാസ് യൂണിവേഴ്സിറ്റി ചാന്പ്യൻമാർ. മദ്രാസിനൊപ്പം പോയിന്റ് പട്ടികയിൽ ആദ്യ നാലു സ്ഥാനങ്ങളിലെത്തിയ കേരള യൂണിവേഴ്സിറ്റി, എസ്ആർഎം ഐഎസ്ടി സർവകലാശാല, കാലിക്കറ്റ് എന്നീ സർവകലാശാലകൾ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റിന് യോഗ്യത നേടി.
ടൂർണമെന്റിന്റെ സമാപനച്ചടങ്ങിൽ സംഘാടന സമിതി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആന്റണി രാജു എംഎൽഎ മുഖ്യാതിഥിയായിരുന്നു.
മുൻ ഇന്ത്യൻ വോളിബാൾ താരം ജെയ്സമ്മ മൂത്തേടൻ, സംഘാടക സമിതി സെക്രട്ടറി പ്രഫ. ഡോ. കെ.ഐ. റസിയ എന്നിവർ പങ്കെടുത്തു.