സംസ്ഥാന സെക്രട്ടറിക്കു വീണ്ടും വിമർശനം : പ്രസംഗം ഒരുവഴിക്കും പ്രവര്‍ത്തനം മറ്റൊരു വഴിക്കുമെന്ന് വനിതാ പ്രതിനിധി
1489511
Monday, December 23, 2024 6:46 AM IST
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം ഒരുവഴിക്കും പ്രവര്‍ത്തനം മറ്റൊരു വഴിക്കുമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വനിതാ പ്രതിനിധിയുടെ വിമർശനം.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്ന വൈരുദ്ധ്യാത്മക ഭൗതിക വാദം എന്താണെന്നറിയാൻ പോലീസ് സ്റ്റേഷനുകളിൽ ചെന്നാൽ മതിയെന്ന രീതിയിലായിരുന്നു പ്രതികരണം. പോലീസ് സ്റ്റേഷനുകളിൽ ചെല്ലുന്ന പരാതിക്കാർക്ക് നീതി ലഭിക്കുന്നില്ല.
വനിതകളുടേയും കുട്ടികളുടേയും സ്ഥിതിയും ഇതാണ്. പാർട്ടി നേതാക്കൾക്ക് പോലും നീതി ലഭിക്കാത്ത സാഹചര്യമാണ്. തിരുവനന്തപുരം കോർപ്പറേഷനെതിരേയും സമ്മേളനത്തിൽ വിമർശനം ഉയർന്നു.
കോർപ്പറേഷൻ ഭരണം നിലനിർത്താൻ അവാർഡുകൾ കൊണ്ട് കാര്യമില്ലെന്നും ജന പിന്തുണയാണ് വേണ്ടതെന്നും സമ്മേ ളനപ്രതിനിധികൾ പറഞ്ഞു. കോർപ്പറേഷന്റെ നിലവിലെ പ്രവർത്തനങ്ങളിൽ കൃത്യമായ തിരുത്തൽ വരുത്തിയില്ലെങ്കിൽ ഭരണത്തുടർച്ച ലഭിക്കില്ലെന്നും പ്രതിനിധികൾ പറഞ്ഞു.
പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ അംഗത്വം പോലും തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുന്നില്ല. . തദ്ദേശവകുപ്പ് , ആഭ്യന്തരo, ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് അംഗങ്ങള്‍ ഉന്നയിച്ചത്.