ഒറ്റയ്ക്കു കഴിഞ്ഞുവന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തി
1489290
Sunday, December 22, 2024 11:00 PM IST
പേരൂര്‍ക്കട: വീടിനുള്ളില്‍ ഒറ്റയ്ക്കു കഴിഞ്ഞുവന്ന വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. പൂജപ്പുര കൊങ്കണം ഞാലിക്കോണം മൂലയില്‍ വീട്ടില്‍ രാമകൃഷ്ണന് ആശാരിയുടെ മകന് തങ്കപ്പന് ആശാരി (67) ആണ് മരിച്ചത്. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ കട്ടിലില്‍ മരിച്ചനിലയില്‍ ആശാരിയെ കണ്ടെത്തുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ഇദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നാണ് അനുമാനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. അസ്വാഭാവിക മരണത്തിന് പൂജപ്പുര പോലീസ് കേസെടുത്തു.