സ്വര്ണാഭരങ്ങള് പിടിച്ചുപറിച്ച പ്രതികള്‍ അറസ്റ്റില്‍
1485824
Tuesday, December 10, 2024 6:03 AM IST
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ തമിഴ്നാട് സ്വദേശിനിയുടെ കൈയിൽനിന്നും മാലയും ബ്രേസ്ലെറ്റും ഉള്‍പ്പെടെ ആറു പവന് സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുപറിച്ച് കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശികളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.
തൂത്തുക്കുടി ജില്ലയില്‍ സാത്താന്‍കുളം പിള്ളയാര്‍ കോവില്‍ സ്ട്രീറ്റില്‍ മാണിക്യരാജ് (23), തൂത്തുക്കുടി സാത്താന്‍കുളം പടുക്കപ്പുത്തു മരക്കുടി ഈസ്റ്റ് സ്ട്രീറ്റില്‍ മുരുകന്റെ മകന് പേച്ചി ദുരൈ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവിയിൽനിന്നു ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ തൂത്തുക്കുടിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.