ക്രിസ്മസ് ട്രീ ലൈറ്റിംഗ് ആഘോഷം
1485823
Tuesday, December 10, 2024 6:03 AM IST
തിരുവനന്തപുരം: ഹയാത്ത് റീജൻസിയിൽ നടന്ന ക്രിസ്മസ് ട്രീ ലൈറ്റിംഗ് ആഘോഷത്തിൽ പൂജപ്പുര എൻഎസ്എസ് മഹിളാമന്ദിരത്തിൽനിന്നുള്ള കുട്ടികളടക്കം നൂറുകണക്കിനാളുകൾ സാക്ഷ്യംവഹിച്ചു. ലോബിയിൽ സജ്ജമാക്കിയ പ്രത്യേക ക്രിസ്മസ് അലങ്കാരങ്ങൾക്ക് സാന്റാക്ലോസ് വെളിച്ചം തെളിച്ചു.
പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സാന്റാക്ലോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹയാത്തിലെ ഷെഫുമാർ അണിനിരന്ന കാന്റിൽ ലൈറ്റ് പരേഡും ആഘോഷത്തിന് മാറ്റുകൂട്ടി.