വൈദ്യുതി നിരക്ക് വർധന: പ്രതിഷേധം കത്തുന്നു
1485822
Tuesday, December 10, 2024 6:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക്് വർധനവിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാന പ്രകാരം ജില്ലയിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. വിവിധ കെഎസ്ഇബി ഓഫീസുകൾക്കു മുന്നിലും സെക്ഷൻ ഓഫീസുകൾക്കു മുന്നിലും പ്രതിഷേധ ധർണകൾ നടന്നു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പന്തംകൊളിത്തിയും പ്രവർത്തകർ പ്രതിഷേധിച്ചു.
വെള്ളറട: വൈദ്യുതി ചാര്‍ജ് വര്‍ധവിനെതിരെ അനാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രതിഷേധം കുറുവോട് ജംഗ്ഷനില്‍ ആനാവൂര്‍ മണ്ഡലം പ്രസിഡന്റ് പ്രേമ കുമാരന് അധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മണവാരി ശശിധരന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
വെള്ളറട: വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കോളുത്തി പ്രകടനം നടത്തി. പ്രകടനം മണ്ഡലം പ്രസിഡന്റ് മണലി സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു.
സരളാവിൻസന്റ്, ആനി പ്രസാദ്, മലയില്‍ രാധാകൃഷ്ണന്, കാനക്കോട് ജയന്, പനയാട് സുനില്‍, വിജയശ്രീ, വിജിന് ,ബിനു മൈലകുന്ന്ബാലരാജ്, റെജി, കുശലകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാറശാല: പരശുവയ്ക്കല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പന്തം കൊളുത്തി പ്രകടനം മണ്ഡലം പ്രസിഡന്റ് കൊറ്റാമം ലിജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ ഡിസിസി ജനറല്‍ സെക്രട്ടറി ബാബുക്കുട്ടന് നായര്‍, ഡിസിസി സെക്രട്ടറി കൊറ്റാമം വിനോദ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്, പെരുവിള രവി തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
അടിയന്തരമായി വൈദ്യുതി ചാര്‍ജ് പിന്‍വലിച്ച് ജനങ്ങളുമായി സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നേരിടേണ്ടി വരുമെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.