നിയന്ത്രണംവിട്ട ജീപ്പ് വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു
1485820
Tuesday, December 10, 2024 6:03 AM IST
തിരുവല്ലം: പാച്ചല്ലൂരില്‍ നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. തിങ്കഴാള്ച ഉച്ചയ്ക്ക് 2.15 ഓടുകൂടി പാച്ചല്ലൂര്‍ സ്കൂളിന് സമീപത്തായിരുന്നു അപകടം നടന്നത്. പാറശാല സ്വദേശി മോഹനന് ഓടിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ മോഹനൻ പരിക്കേൽകാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ വൈദ്യുത തൂണിന് തകരാർ സംഭവിച്ചു.