കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തികോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി
1485818
Tuesday, December 10, 2024 6:03 AM IST
പാറശാല: പാറശാല പഞ്ചായത്തിലെ ഇടത് ഭരണസമിതിയുടെ ഭരണത്തിൽ അഴിമതിയും ധൂർത്തും ആരോപിച്ച് കോൺഗ്രസ് പ്രവർത്തർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പാറശാല, പരശുവയ്ക്കല്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംയുക്തമായാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയത്.
പാറശാല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെ. കെ. ജസ്റ്റിന്‍രാജ് അധ്യക്ഷത വഹിച്ച യോഗം എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു.
എ. ടി. ജോര്‍ജ്, കെപിസിസി സെക്രട്ടറി ആര്. വത്സലന്‍, ഡിസിസി ഭാരവാഹികളായ ബാബുക്കുട്ടന് നായര്‍, പാറശാല സുധാകരന്, കൊറ്റാമം വിനോദ്, മഞ്ചവിളാകം ജയകുമാര്‍, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോണ്‍, ബ്ലോക്ക് മുന്‍ പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്, ലിജിത്ത്, ടി. കെ. വിശ്വംഭരന് തുടങ്ങിയവർ പ്രസംഗിച്ചു.