ചികിത്സാ സഹായം വിതരണം ചെയ്തു
1485817
Tuesday, December 10, 2024 6:03 AM IST
വെഞ്ഞാറമൂട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചികിത്സാ സഹായനിധിയിൽ നിന്നും അനുവദിച്ച തുകകൾ വിതരണം ചെയ്തു.
വാമനപുരം യൂണിയൻ പരിധിയിൽ വരുന്ന കുഴിവിള ശാഖയിൽ നടന്ന ചടങ്ങിൽ വാമനപുരം യൂണിയൻ ചെയർമാൻ കെ. രാജേന്ദ്രൻ സിതാര വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൺവീനർ എസ്. ആർ. രജികുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം രാജേന്ദ്രൻ മൈലക്കുഴി, ശാഖാ സെക്രട്ടറി സൈജു എന്നിവർ പങ്കെടുത്തു.