‘മാതാപിതാക്കളും മക്കളും അറിയാൻ’ എട്ടാം പതിപ്പ് പ്രകാശനം ചെയ്തു
1485816
Tuesday, December 10, 2024 6:03 AM IST
തിരുവനന്തപുരം: റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് എഡിറ്റ് ചെയ്ത മാതാപിതാക്കളും മക്കളും അറിയാൻ എന്ന പുസ്തകത്തിന്റെ എട്ടാം പതിപ്പ് തിരുവനന്തപുരം മേജർ അതിരൂപതാ ചാൻസലർ റവ. ഡോ. ജോണ് കുറ്റിയിൽ സിനിമാ സംവിധായകനും നടനുമായ പ്രണവ് ഏകയ്ക്ക് നൽകി പ്രകാശനം ചെയ്തു.
സമൂഹത്തിനു നൽകുന്ന മികവുറ്റ ഒരു സംഭാവനയാണ് ഈ ഗ്രന്ഥമെന്ന് റവ. ഡോ. ജോണ് കുറ്റിയിൽ പറഞ്ഞു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല, അരുവിക്കര പോലീസ് ഇസ്പെക്ടർ മുരളീകൃഷ്ണൻ, കളത്തറ വാർഡ് മെംബർ കളത്തറ മധു, വിമല ഇംഗ്ലീഷ് വിദ്യാലയ പ്രിൻസിപ്പൽ ഫാ. ജേക്കബ് മാത്യു, സിസ്റ്റർ സെബിൻ മരിയ ഡിഎം തുടങ്ങിയവർ സന്നിഹിതരായിരുന്നു.