രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന യാനങ്ങൾ പിടികൂടി
1485815
Tuesday, December 10, 2024 6:03 AM IST
വിഴിഞ്ഞം : മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ഒരു ബോട്ടും നാല് വള്ളങ്ങളും മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫിസർ എ.അനിൽ കുമാർ. ലൈഫ് ഗാർഡുമാരായ എം.പനിയടിമ, ബനാൻഷ്യസ്, ഫ്രഡി എന്നിവരടങ്ങിയ സംഘം മറൈൻ ആംബുലസിൽ കടലിൽ നടത്തിയ പട്രോളിങ്ങിൽ പൂവാർ ഭാഗത്ത് നിന്നുമാണ് യാനങ്ങൾ പിടികൂടിയത്.
തമിഴ്നാട് നിരോടി സ്വദേശി ജയിംസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡിവൈൻ മെഴ്സി എന്ന ബോട്ടും തമിഴ്നാട്ടിൽ നിന്നുള്ള നാല് വള്ളങ്ങളുമാണ് കസ്റ്റഡിയിൽ എടുത്തതെന്നും അധികൃതർ വ്യക്തമാക്കി. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.