അനുസ്മരണ യോഗം സംഘടിപ്പിച്ചു
1485814
Tuesday, December 10, 2024 6:03 AM IST
നെടുമങ്ങാട് : എഐവൈഎഫ് അരുവിക്കര മേഖല കമ്മിറ്റി അംഗമായിരുന്ന ഷിബിന്റെയും യൂണിറ്റ് അംഗമായ നിധിൻന്റെയും ഒന്നാം അനുസ്മരണം അരുവിക്കര ടൗണിൽ സംഘടിപ്പിച്ചു. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കണ്ണൻ.എസ് ലാൽ ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി അജേഷിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് അരുൺ അരുവിക്കര അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അരുവിക്കര വിജയൻ നായർ, അരുവിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. എ. റഹിം, എഐവൈഎഫ് അരുവിക്കര മണ്ഡലം സെക്രട്ടറി സന്ദീപ്, തുടങ്ങിയവർ പ്രസംഗിച്ചു. ഒന്നാം അനുസ്മരണത്തോട് അനുബന്ധിച്ച് അരുവിക്കര ഡാം സൈറ്റ് റോഡിൽ അപകടകരമായ വളവിൽ രണ്ട് സേഫ്റ്റി മീറ്റുകൾ സ്ഥാപിച്ചു.