വാഹന പ്രചാരണ ജാഥയും ഏകദിന ഉപവാസവും
1485813
Tuesday, December 10, 2024 6:03 AM IST
വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്ത് ഭരണ സമിതിയിൽ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥയും ഏകദിന ഉപവാസ സമരവും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റുമാരായ എം.എ.ജഗ്ഫർഖാൻ, എം.മിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തേമ്പാംമൂട് ജംക്ഷനിൽ സംഘടിപ്പിച്ചിരിക്കുന്ന ഉപവാസം യുഡിഎഫ് കൺവീനർ എം.എം.ഹസനും, സമാപന സമ്മേളനം മുൻ മന്ത്രി വി.എസ് ശിവകുമാറും ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ , രമണി പി. നായർ, ഇ. ഷംസുദ്ദീൻ, ജി. പുരുഷോത്തമൻ നായർ , ഷാനവാസ് ആനക്കുഴി, ബിനു എസ്. നായർ, രമേശൻ തുടങ്ങിയവർ പങ്കെടുത്തു.