ചരമവാർഷിക ദിനം ആചരിച്ചു
1485812
Tuesday, December 10, 2024 6:03 AM IST
നെടുമങ്ങാട് : സിപിഎം ഏരിയാ കമ്മിറ്റി അംഗവും പനവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സിഐടിയു നേതാവുമായിരുന്ന വെള്ളാഞ്ചിറ വിജയന്റെ രണ്ടാമത് ചരമ വാർഷിക ദിനം ആചരിച്ചു.
സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഡി.കെ.മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പനവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജാബിർ ഖാൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി കെ.പി. പ്രമോഷ് , ജില്ലാ കമ്മിറ്റി അംഗം ജെ. എസ്. ഷിജുഖാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. എസ്. ബിജു, കെ. രാജേന്ദ്രൻ, കെ. എ. അസീസ്, മന്നൂർക്കോണം രാജേന്ദ്രൻ, സി. സാബു, ടി. എസ്. ബൈജു, ടി. പത്മകുമാർ, എൻ. ആർ. ബൈജു, എസ്. ആർ. ഷൈൻലാൽ, എസ്. കെ. ബിജു, എൽ. എസ്. ലിജു, കെ. ആർ. രഞ്ചിത്ത് കൃഷ്ണ, കെ. റഹീം, എൻ. ശ്രീകല എന്നിവർ പങ്കെടുത്തു.