മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ യുവതി തട്ടികൊണ്ട് പോയതായി പരാതി
1485811
Tuesday, December 10, 2024 6:03 AM IST
കാട്ടാക്കട: മാനസിക അസ്വസ്ഥമുള്ള 21 കാരനെ യുവതിയും യുവതിയുടെ മാതാവും ചേർന്ന് തട്ടിക്കൊണ്ടു പോയതായി യുവാവിന്റെ മാതാവ് പരാതി നൽകി. സംഭവത്തിൽ മാതാവ് കാട്ടാക്കട പോലീസിൽ പരാതി നൽകി.
കഴിഞ്ഞ കുറച്ചു നാളായി 35 കാരിയായ യുവതിയുടെ വീട്ടിൽ യുവാവ് ജോലി നോക്കിയിരുന്നതായി മാതാവ് പറയുന്നു. ആഴ്ചകൾക്ക് മുൻപ് യുവതിയുടെ വീട്ടിലെ ജോലി അവസാനിപ്പിച്ച് മകൻ തിരികെ വീട്ടിലെത്തുകയും അവിടെ പോകാൻ പേടിയുള്ളതായി മാതാവിനോട് പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതോടെ കഴിഞ്ഞ ദിവസം പുറത്തു പോയ മകനെ പൂവച്ചൽ ഭാഗത്ത് നിന്നും യുവതിയും മാതാവും ചേർന്ന് കാറിൽ കയറ്റി കൊണ്ടു പോകുകയും, ഫോണുകൾ ഓഫ് ചെയ്തതായും മാതാവ് ആരോപിക്കുന്നു.