യുകെജി വിദ്യാർഥിയുടെ മൂക്കിൽ മാലമുത്ത് കുടുങ്ങി
1485810
Tuesday, December 10, 2024 6:03 AM IST
നെടുമങ്ങാട്: ചുള്ളിമാനൂർ വിമല ഹൃദയ കോൺവന്റിലെ യുകെജി വിദ്യാർഥിയുടെ മൂക്കിൽ മാലമുത്ത് കുടുങ്ങി. സ്കൂളിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി എക്സിബിഷൻ നടക്കുകയായിരുന്നു. അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഗ്നിരക്ഷാ സേന ഓഫീസർ ആർ. ജി .അനൂപ് ആണ് കുട്ടിയുടെ മൂക്കിൽ നിന്നും വിദഗ്ധമായി മുത്ത് പുറത്തെടുത്തത്. നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരനായ അനൂപ് മുമ്പും പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചിട്ടുണ്ട്.