എൻസിസി കേഡറ്റുകൾ ഭൂട്ടാൻ സന്ദർശിക്കും
1485782
Tuesday, December 10, 2024 5:58 AM IST
തിരുവനന്തപുരം: യൂത്ത് എക് സ്ചേഞ്ച് പ്രോഗ്രാം എൻസിസി ക്യാമ്പ് 12 മുതൽ 18 വരെ ഭൂട്ടാനിൽ നടക്കും. രാജ്യത്തുനിന്ന് 12 എൻസിസി കേഡറ്റുകളെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനു തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിൽനിന്നും 32 കേരള ബറ്റാലിയൻ എൻസിസി പയ്യന്നൂരിലെ സീനിയർ അണ്ടർ ഓഫീസർ നന്ദകിഷോർ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം ഭൂട്ടാനിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിനിധി സംഘത്തെ 2 കേരള ബറ്റാലിയൻ എൻസിസിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേജർ സി.എസ്. ആനന്ദ് നയിക്കും.